Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disease Prevention

Kannur

രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം: മ​ന്ത്രി

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​മാ​ണ് ന​മ്മു​ടെ സ​ന്പ​ത്തെ​ന്നും അ​തുകൊ​ണ്ടു ത​ന്നെ രോ​ഗം വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ദേ​ശീ​യ പ​ൾ​സ് പോ​ളി​യോ പ്ര​തി​രോ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജെ​റോ​ബ് മാ​ത്യു ലി​ൻ​ഡോ എ​ന്ന കു​ഞ്ഞി​ന് ര​ണ്ട് തു​ള്ളി പോ​ളി​യോ മ​രു​ന്ന് ന​ൽ​കി​യാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ടി. ​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് എം​എ​ൽ​എ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും തു​ള്ളി മ​രു​ന്നു​ക​ൾ ന​ൽ​കി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ-​ചാ​ർ​ജ് ഡോ. ​കെ. സി. ​സ​ച്ചി​ൻ, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ജി.​അ​ശ്വി​ൻ , ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സി. അ​ബൂ​ബ​ക്ക​ർ, ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ഗ്രി​ഫി​ൻ സു​രേ​ന്ദ്ര​ൻ, ജൂ​ണി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​കെ. ര​മ്യ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എം. ​ബി. മു​ര​ളി, ജി​ല്ലാ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ വി​നോ​ദി​നി, എ​ൻ​സി​എ​ച്ച് ഓ​ഫീ​സ​ർ ഇ​ൻ-​ചാ​ർ​ജ് പി.​ടി.​ഗീ​ത, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ശാ​ന്ത, ആ​ർ​എം​ഒ ഡോ. ​സു​മി​ൻ മോ​ഹ​ൻ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ൽ അ​ഞ്ചു വ​യ​സ് വ​രെ​യു​ള്ള 141810 കു​ട്ടി​ക​ൾ​ക്കാ​ണ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ന്ന​ത്. 1573 ബൂ​ത്തു​ക​ൾ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചാ​ണ് തു​ള്ളി മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡ്, റ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ 46 ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടേ​ത് ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് 60 മൊ​ബൈ​ൽ ബൂ​ത്തു​ക​ളും ഒ​രു​ക്കി​യി​രു​ന്നു. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ഇ​ന്ന​ലെ വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​രെ ക​ണ്ടെ​ത്തി തു​ട​ർ​ന്നു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ വോ​ള​ന്‍റി​യ​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന വീ​ടു​ക​ളി​ൽ പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up